Saturday, July 18, 2009

വിരഹം

മനസ്സ്‌ കൊണ്ട് അകലാന്‍ ശ്രമിക്കുമ്പോളും……
എനിക്ക് കഴിയുന്നില്ലല്ലോ നിന്നെ മറക്കാന്‍..
എന്തിനായിരുന്നു ഇതെല്ലാം….
എല്ലാം ഒരു നിമിഷത്തേക്ക് വേണ്ടി മാത്രം ആയിരുന്നുവോ…..
അറിയില്ല എനിക്കെന്ന മറുപടി കേട്ടു ഞാന്‍ മടുത്തു….
ആരോടും പറയാതെ നിനക്കു വേണ്ടി ഞാന്‍ എല്ലാം സഹിച്ചു…..
എന്നിട്ടും നി എന്നില്‍ നിന്നും അകലുകയായിരുന്നു….
ആരോരും ഇല്ലാതെ നി എന്നെ തനിച്ചാക്കി എവിടേക്കോ നി മാഞ്ഞു പോയി….
നിന്നെയും കാത്തു ഞാന്‍ വിങ്ങുന്ന മനസുമായ് എന്നും ഞാന്‍ കാത്തിരിക്കും…..
എന്നെങ്കിലും എന്റെ സ്നേഹം നീ തിരിച്ചറിയും…
അന്ന് ഞാന്‍ ഉണ്ടാകുമോ????
അറിയില്ല്ല്ല എനിക്ക്……
ഇപ്പോളും എനിക്ക് നിന്നെ ശപിക്കാന്‍ കഴിയുന്നില്ല ..വെറുക്കാന്‍ കഴിയുന്നില്ലാ…

6 comments:

  1. അതു തന്നെ. യഥാര്‍ത്ഥ സ്നേഹമാണെങ്കില്‍ എന്നെങ്കിലും തിരിച്ചറിയുക തന്നെ ചെയ്യും. :)

    ReplyDelete
  2. നിന്നെയും കാത്തു ഞാന്‍ വിങ്ങുന്ന മനസുമായ് എന്നും ഞാന്‍ കാത്തിരിക്കും...

    എന്തിനാ വെറുതെ വേറെ ഒന്നു ട്രൈ ചെയ്തൂടെ...ആശംസകൾ

    ReplyDelete
  3. അതെ ശ്രീ . യഥാര്‍ത്ഥ സ്നേഹം ആണെങ്കില്‍ അത് തിരിച്ചറിയുക തന്നെ ചെയ്യും. പക്ഷെ പലപ്പോഴും സാഹചര്യങ്ങള്‍ സ്നേഹത്തിനെ മൂടി വയ്ക്കാന്‍ പ്രേരിപ്പിക്കുന്നു.

    ReplyDelete
  4. വരവൂരാനേ ഒരാളോടു തോന്നുന്ന സ്നേഹം വേറെ ഒരാളോടു തോന്നണം എന്നില്ല . സ്നേഹം എന്നുള്ളത് അത് മനപൂര്‍വ്വം ഉണ്ടാക്കി എടുക്കാന്‍ പറ്റുന്നതല്ല .കേട്ടിട്ടില്ലേ സ്നേഹം ഒരികളും പിടിച്ചു വാങ്ങാന്‍ പറ്റില്ല എന്ന്.

    ReplyDelete
  5. ശ്രീ , വരവൂരാന്‍ ഒരുപാട്‌ നന്ദി ഉണ്ട് ഇവിടെ വന്നതിനും കമന്റ്‌ ഇട്ടതിനും . ശ്രീ ക്ക് സ്പെഷ്യല്‍ നന്ദി ഉണ്ട് ട്ടോ. കാരണം ഞാന്‍ ശ്രീ എല്ലാ ബ്ലോഗും വായിക്കാറുണ്ട് എല്ലാരേയും ഒരുപോലെ ബൂസ്റ്റ്‌ ചെയ്യാറുണ്ട്. ഞാന്‍ വായിക്കുന്ന ബ്ലോഗില്‍ ഒക്കെ സ്രീഎയുടെ കമന്റ്‌ കാണാറുണ്ട് :)

    ReplyDelete
  6. തുമ്പി കുട്ടിക്കും വിരഹമോ ... ശപിച്ചോളൂ ..പക്ഷെ വെറുക്കരുത് ..

    ReplyDelete